ഉദാര പണനയത്തിന് തടസം പണപ്പെരുപ്പമെന്ന് രഘുറാം രാജന്‍

തിങ്കള്‍, 30 ഡിസം‌ബര്‍ 2013 (19:54 IST)
PRO
PRO
ഉയര്‍ന്ന പണപ്പെരുപ്പം തുടരുന്നത് സാമ്പത്തിക വളര്‍ച്ചക്ക് സഹായകമാകുന്ന ഉദാര പണനയം സ്വീകരിക്കുന്നതിന് തടസമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. തിങ്കളാഴ്ച്ച പുറത്തിറക്കിയ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ ഗവര്‍ണര്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള തടസ്സങ്ങള്‍ വ്യക്തമാക്കിയത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍െറ രണ്ടാം പകുതിയില്‍ സാമ്പത്തിക വര്‍ളര്‍ച്ച മെച്ചപ്പെടുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. മികച്ച മഴ ലഭിച്ചത് വിള വര്‍ധിക്കാനും കയറ്റുമതി മെച്ചപ്പെടാനും കാരണമാക്കും.

അതേസമയം സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടണമെങ്കില്‍ ഏറെക്കാലമായി മുടങ്ങികിടക്കുന്ന നിയമങ്ങള്‍ പാസാക്കുകയും മുടങ്ങികിടക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മുന്നോട്ടു നീക്കുകയും വേണമെന്ന് രഘുറാം രാജന്‍ പറഞ്ഞു.
വിളവ് മെച്ചമായതിനാല്‍ വരും മാസങ്ങളില്‍ ഭക്ഷ്യവിലപ്പെരുപ്പം കുറഞ്ഞേക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഉയര്‍ന്ന പണപ്പെരുപ്പം സാമ്പത്തിക വളര്‍ച്ചക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക