രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു. ശമ്പളപരിഷ്കരണം, ബാങ്ക് സ്വകാര്യവല്‍ക്കരണ നടപടികള്‍ പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നും നാളെയും ബാങ്ക് സേവനങ്ങള്‍ പൂര്‍ണ്ണമായും നിലയ്ക്കും. പത്ത് ലക്ഷത്തിലേറെ വരുന്ന ബാങ്ക് ജീവനക്കാരാണ് പണിമുടക്കുന്നത്.
ബാങ്ക് ജീവനക്കാരുടെ നിലവിലെ ശമ്പളക്കരാര്‍ 2012ല്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഇത് പുതുക്കാന്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ തയാറായിട്ടില്ല എന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.