ടു ജി ലൈസന്‍സ് റദ്ദ് ചെയ്തതിനാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നോര്‍വീജിയന്‍ ടെലികോം കമ്പനിയായ ടെലിനോര്‍. ഇന്ത്യ 1400 കോടി രൂപ (70,000 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച നോട്ടീസില്‍ ടെലിനോര്‍ പറയുന്നത്.
ടു ജി സ്പെക്ട്രം കേസില്‍ സുപ്രീംകോടതി 122 ലൈസന്‍സുകള്‍ റദ്ദാക്കിയിരുന്നു. ഇതില്‍ യുണിടെക് - ടെലിനോര്‍ സംയുക്തസംരഭമായ യൂണിനോറിന്റെ 22 ടു ജി ലൈസന്‍സുകളും ഉള്‍പ്പെടും. ഇതേത്തുടര്‍ന്നാണ് നഷ്ടപരിഹാരം വേണമെന്ന് ടെലിനോര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യന്തര നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കമ്പനി കത്തില്‍ പറയുന്നു.