ഇനി കള്ളപ്പണം സൂക്ഷിക്കല്‍ ലിക്റ്റെന്‍സ്റ്റൈനിലും നടക്കില്ല

തിങ്കള്‍, 18 നവം‌ബര്‍ 2013 (09:35 IST)
PTI
ഇന്ത്യക്കാരായ പലരും നികുതിവെട്ടിച്ച് പണം നിക്ഷേപിക്കുന്ന രാജ്യങ്ങളിലൊന്നാണ് ലിക്റ്റന്‍സ്റ്റൈന്‍. ഇന്ത്യയുമായി സാമ്പത്തിക വിവരങ്ങള്‍ കൈമാറാന്‍ ഈ രാജ്യത്തിന് ഉടമ്പടിയേടുമില്ലാത്തത് കള്ളപ്പണനിക്ഷേപങ്ങള്‍ പെരുകാന്‍ കാരണമായി.

വിദേശത്തെ നികുതിവെട്ടിപ്പിനും കള്ളപ്പണനിക്ഷേപത്തിനുമെതിരെ പോരാടാന്‍ ഇന്ത്യയോട് സഹകരിക്കാന്‍ ലിക്റ്റന്‍സ്റ്റൈന്‍ ഇനിമുതല്‍ അവിടുത്തെ നിക്ഷേപകരുടെ വിവരങ്ങള്‍ പങ്കുവെക്കും. നികുതികാര്യങ്ങള്‍ രാജ്യങ്ങള്‍ക്ക് സ്വമേധയാ കൈമാറുന്നതിനും വിവരങ്ങള്‍ പങ്കുവെക്കുന്നതിനുമാണ് തീരുമാനം.

നവംബര്‍ 21-22 തീയതികളില്‍ ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന, അന്താരാഷ്ട്ര സാമ്പത്തിക സംഘടനയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് ആന്‍ഡ് ഡെവലപ്‌മെന്‍റിന്റെ(ഒ.ഇ.സി.ഡി) സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ഉടമ്പടിയില്‍ ലിക്റ്റന്‍സ്റ്റൈന്‍ ഒപ്പുവെക്കും. കഴിഞ്ഞമാസം സ്വിറ്റ്‌സര്‍ലന്‍ഡും ഇതുസംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു.

വെബ്ദുനിയ വായിക്കുക