ആയിരം കുറുക്കന് അര ആട്; 900 പേര്‍ അറസ്റ്റില്‍

ശനി, 4 മെയ് 2013 (13:00 IST)
PRO
എലിയിറച്ചിയും കുറുക്കന്റെ മാംസവും ആട്ടിറച്ചിയില്‍ കലര്‍ത്തി വിറ്റഴിച്ച 900 പേര്‍ ചൈനയില്‍ അറസ്റ്റിലായി‍. മൂന്നുമാസത്തിനിടെ ഇത്തരം നാനൂറോളം സംഭവങ്ങളുണ്ടായതായും 20,000 ടണ്ണോളം മാംസം പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു.

ദശലക്ഷം ഡോളറിന്റെ വെട്ടിപ്പു ഈ മാഫിയാസംഘം നടത്തിയതായാണ് വിവരം. കുറുക്കന്‍, നീര്‍നായ, എലി എന്നിവയുടെ ഇറച്ചിയില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു വില്‍പ്പന.

വന്‍ മാഫിയാസംഘങ്ങളെയാണ് രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ അറസ്റ്റ്‌ചെയ്തിരിക്കുന്നത്. പാലുത്പന്നങ്ങളിലെ മായംചേര്‍ക്കല്‍ സംബന്ധിച്ചാണ് അടുത്ത പരിശോധനയെന്ന് ചൈനീസ് ദേശീയ ഏജന്‍സി പറഞ്ഞു.

വെബ്ദുനിയ വായിക്കുക