ആമസോണ്‍ ഇനി ഇന്ത്യയിലും

വ്യാഴം, 6 ജൂണ്‍ 2013 (17:15 IST)
PRO
PRO
ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്റ്റോറായ ആമസോണ്‍ ഇനി ഇന്ത്യയിലും. ഇന്ത്യയിലെ വിപണന സാധ്യതകള്‍ മനസിലാക്കിയാണ് കമ്പനി ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചത്. മുന്‍പ് junglee.com എന്ന ഓണ്‍ലൈന്‍ കമ്പനിയായിരുന്നു ആമസോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് മതിയായ എതിരാളികള്‍ ഇല്ലാതിരുന്ന ഫ്ളിപ്പ്കാര്‍ട്ടിനും സ്നാപ്പ് ഡീലിനും ആമസോണ്‍ കടുത്ത എതിരാളി ആണ്. ആദ്യഘട്ടത്തില്‍ പുസ്തകങ്ങളും സിനിമകളും ടിവി പരിപാടികളുടെ സിഡികളും ആമസോണ്‍ ഓണ്‍ലൈനിലൂടെ ലഭിക്കും.

Amazon.com സന്ദര്‍ശിച്ചാല്‍ ഇനി ഇന്ത്യക്കാര്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താം. മൊബൈല്‍ ഫോണുകള്‍ ക്യാമറകള്‍ എന്നിവയും വരും ആഴ്ചകളില്‍ വിപണിയിലെത്തിക്കുമെന്നാണ് ആമസോണ്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്

വെബ്ദുനിയ വായിക്കുക