പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാണക്കമ്പനിയായ ആപ്പിളിന്റെ ലാഭത്തില്‍ വന്‍ വര്‍ധന. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ലാഭത്തില്‍ 118 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്.
കമ്പനിയുടെ ലാഭം 1306 കോടി ഡോളറായിട്ടാണ് വര്‍ധിച്ചത്. തൊട്ടു മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 600 കോടി ഡോളര്‍ ആയിരുന്നു.
കമ്പനിയുടെ വരുമാനം 4633 കോടി ഡോളറായിട്ട് വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 2674 കോടി ഡോളറായിരുന്നു. കമ്പനിയുടെ സ്മാര്‍ട്‌ഫോണായ ഐഫോണ്‍ ഫോര്‍ എസിന് ലഭിച്ച മികച്ച വില്‍പ്പനയാണ് ലാഭത്തിലും വരുമാനത്തിലും മികച്ച നേട്ടം കൈവരിക്കാന്‍ സഹായകരമായത്.