അപ്പോളോ ഡികെവി ഇന്‍ഷ്വറന്‍സ്‌ കേരളത്തില്‍

വ്യാഴം, 13 നവം‌ബര്‍ 2008 (14:40 IST)
പ്രസിദ്ധ സ്വകാര്യ ഇന്‍ഷ്വറന്‍സ് സംരംഭമായ അപ്പോളോ ഡികെവി ഇന്‍ഷ്വറന്‍സ്‌ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനി സി.എം.ഒ ചന്ദ്രശേഖര്‍ അറിയിച്ചതാണിത്. പ്രമുഖ ബാങ്കിംഗ് ഇതര ധനകര്യ സ്ഥാപനമായ മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് അപ്പോളോ ഡികെവി ഇന്‍ഷ്വറന്‍സ്‌ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തെങ്ങും പൗരന്മാര്‍ക്ക്‌ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ സൗകര്യം ലഭ്യമാക്കാന്‍ ലക്‍ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംരംഭമാണ്‌ അപ്പോളോ ഇന്‍ഷ്വറന്‍സ്‌ എന്ന്‌ ചന്ദ്രശേഖര്‍ പറഞ്ഞു. മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ വിപുലമായ ശൃംഖലകളില്‍ നിന്ന്‌ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കാനും ആരോഗ്യ ഇന്‍ഷുറന്‍സ്‌ രംഗത്ത്‌ സജീവ സാന്നിധ്യമായി മാറുവാനാണ്‌ കമ്പനി ഉദ്ദേശിക്കുന്നതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

അതേ സമയം ഏഷ്യയിലെ പ്രമുഖ ഹെല്‍ത്ത്‌ ഗ്രൂപ്പായ അപ്പോളോ ഡികെവി യുമായി സഹകരിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന്‌ മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌ ഡയറക്ടര്‍ തോമസ്‌ മുത്തൂറ്റ്‌ പറഞ്ഞു. അപ്പോളോയുടെ സഹകരണത്തോടെ കമ്പനിയുടെ നിലവിലുള്ള സംവിധാനങ്ങള്‍ വഴി ഇന്‍ഷ്വറന്‍സ്‌ പ്ലാനുകള്‍ സംസ്ഥാനത്ത് വിജയകരമായി വിതരണം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ സംയോജിത ഹെല്‍ത്ത്‌ കീയര്‍ ഗ്രൂപ്പായ അപ്പോളോ ഹോസ്പിറ്റല്‍സ്‌ ഗ്രൂപ്പും യൂറോപ്പിലെ പ്രമുഖ ഹെല്‍ത്ത്‌ ഇന്‍ഷ്വററായ ഡികെവി എജിയും ചേര്‍ന്ന സംയുക്ത സംരഭമാണ്‌ അപ്പോളോ ഡികെവി ഇന്‍ഷ്വറന്‍സ്.

മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിലെ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്‌ ലിമിറ്റഡ്‌ റിസര്‍വ്‌ ബാങ്കിന്‍റെ എന്‍എഫ്ബിസി ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌. നിലവില്‍ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്‌ ലിമിറ്റഡിന് രാജ്യത്തൊട്ടാകെ 565 ശാഖകളുണ്ട്. ര്‍ത്തിക്കുന്നുണ്ട്‌. സ്ഥാപനത്തിന്‍റെ മൊത്തം വിറ്റുവരവാകട്ടെ 2000 കോടി രൂപയാണ്‌.

വെബ്ദുനിയ വായിക്കുക