സെന്‍സെക്സ് 250 പോയന്‍റ് ഉയര്‍ച്ചയില്‍

കഴിഞ്ഞ ആഴ്ചയിലെ മികച്ച പ്രകടനം ഓഹരി വിപണി ഇന്നും തുടരുന്നു. സെന്‍സെക്സ് 109 പോയന്‍റ് ഉയര്‍ന്ന് 14,854 എന്ന നിലയിലാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് വീ‍ണ്ടുമുയര്‍ന്ന സൂചിക ഇപ്പോള്‍ 258 പോയന്‍റ് ഉയര്‍ച്ചയില്‍ 15,003 എന്ന നിലയിലാണ്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 61 പോയന്‍റ് ഉയര്‍ന്ന് 4436 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

മുംബൈ വിപണിയില്‍ ടിസിഎസ് ഓഹരികള്‍ക്ക് 10 ശതമാനത്തോളം വില ഉയര്‍ന്നു. വിപ്രൊ (6%), റിലയന്‍സ് (3.5%), സ്റ്റെര്‍ലൈറ്റ്, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര (2.5% വീതം), ഹിന്‍ഡാല്‍കൊ, ഡിഎല്‍എഫ്, ഇന്‍ഫോസിസ്, ജയപ്രകാശ് അസൊസിയേറ്റ്സ്, സണ്‍ ഫാര്‍മ (2% വീതം) എന്നിവയ്ക്കും വ്യാപാരാരംഭത്തില്‍ നേട്ടമുണ്ടാക്കാനായി.

വെബ്ദുനിയ വായിക്കുക