ഓഹരി വിപണി തകര്‍ന്നു വീണു, നഷ്ടം നേരിട്ടത് 1478 കമ്പനികള്‍ക്ക്
ആറ് ദിവസം നീണ്ട നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 190.04 പോയന്റ് താഴ്ന്ന് 26845.81ലും നിഫ്റ്റി 48.05 പോയന്റ് ഇടിഞ്ഞ് 8129.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍, യൂറോപ്യന്‍ വിപണിയിലും സമാനമായ നഷ്ടമുണ്ടായി.
1478 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1269 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. വേദാന്ത, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍ കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും ഗെയില്‍, റിലയന്‍സ്, ഐടിസി, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.