ഓഹരിവിപണിയില്‍ കൂട്ടത്തകര്‍ച്ച, സെന്‍സെക്‌സ് 280 പോയിന്റ് തകര്‍ന്നു

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (11:05 IST)
ആര്‍ബിഐയുടെ വായ്പാനയ അവലോകനം ഇന്ന് നടക്കാനിരിക്കെ ഓഹരി വിപണിയില്‍ തകര്‍ച്ച. ആഗോള വിപണിയിലെ വില്പന സമ്മര്‍ദമാണ് രാജ്യത്തെ  ഓഹരി സൂചികകളെ ബാധിച്ചത്. സെന്‍സെക്‌സ് 280 പോയന്റ് നഷ്ടത്തില്‍ 25335ലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തില്‍ 7711ലുമെത്തി.

വേദാന്ത, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, കെയിന്‍ ഇന്ത്യ തുടങ്ങിയവ വില്പന സമ്മര്‍ദത്തിലാണ്. ഇന്‍ഫോസിസ്, ഓയില്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലാണ്. രൂപയുടെ മൂല്യത്തില്‍ 29 പൈസയുടെ ഇടിവുണ്ടായി. 66.33 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.