ആഴ്ചയുടെ അവസാന വ്യാപാരദിനത്തില്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 258.53 പോയന്റ് താഴ്ന്ന് 28112.31ലും നിഫ്റ്റി 68.25 പോയന്റ് നഷ്ടത്തില്‍ 8521.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1276 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1583 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വിപ്രോ നാല് ശതമാനം നഷ്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക്, ലുപിന്‍, ടാറ്റ മോട്ടോഴ്‌സ്, ഗെയില്‍ എന്നിവ നഷ്ടത്തിലും സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, ടിസിഎസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.