ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്, സെന്‍സെക്സ് 600 പോയിന്റ് ഉയര്‍ന്നു

വ്യാഴം, 15 ജനുവരി 2015 (11:16 IST)
ഓഹരി വിപണികളില്‍ വന്‍കുതിപ്പ്. സെന്‍സെക്സ് 600 പോയിന്റിലേറെ ഉയര്‍ന്നു. നിഫ്റ്റിയില്‍ 150 പോയിന്റ് മുന്നേറ്റം. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചതിനു തൊട്ടു പിന്നാലെയാണ് ഓഹരി വിപണിയിലെ മുന്നേറ്റം.
 
ഇന്നലെ നഷ്ടത്തിലായിരുന്നു വിപണികളുടെ വ്യാപാരം. വ്യാപാരം ആരംഭിച്ചയുടന്‍ നേരിയ നേട്ടം ഉണ്ടായെങ്കിലും അധികം താമസിയാതെ നഷ്ടത്തിലാവുകയായിരുന്നു. 78.91 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്സ് സൂചിക 27346.82ലും 21.85 പോയിന്റ് നഷ്ടത്തില്‍ നിഫ്റ്റി സൂചിക 8277.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
 




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക