ഓഹരിവിപണി നഷ്‌ടത്തില്‍ ക്ലോസ് ചെയ്തു

ചൊവ്വ, 10 നവം‌ബര്‍ 2015 (18:32 IST)
ഓഹരിവിപണി നഷ്‌ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 378.14 പോയിന്റ് ഇടിഞ്ഞ് 25,743.26ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 131.85 പോയിന്റ് ഇടിഞ്ഞ് 7783.35ല്‍ ക്ലോസ് ചെയ്തു.
 
മുഹൂര്‍ത്ത വ്യാപാരം നാളെ നടക്കാനിരിക്കേയാണ് ഓഹരിവിപണി നഷ്‌ടത്തില്‍ ക്ലോസ് ചെയ്തു.
 
1003 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. എന്നാല്‍, 1,607 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായി. 
 
മാരുതി, ബജാജ് ഓട്ടോ, ഹീറോ, എംആന്റ്എം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, റിലയന്‍സ്, കോള്‍ ഇന്ത്യ, ലുപിന്‍ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.

വെബ്ദുനിയ വായിക്കുക