ഓഹരി വിപണി നഷ്‌ടത്തിലവസാനിച്ചു

തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (16:31 IST)
രണ്ടു ദിവസത്തെ അവധിക്ക് ശേഷം നേട്ടത്തോടെ ആരംഭിച്ച ഓഹരി വിപണി നഷ്‌ടത്തിലവസാനിച്ചു. ഓഹരി സൂചികകള്‍ നഷ്‌ടങ്ങളാണ് കാണിച്ചത്. സെന്‍സെക്‌സ് 108 പോയന്റ് നഷ്ടത്തില്‍ 25530.11ലും നിഫ്റ്റി 16.50 പോയന്റ് താഴ്ന്ന് 7765.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1460 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1311 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പുകയില ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടിയില്‍ കൂടുതല്‍ നികുതി ഈടാക്കാനുള്ള ശുപാര്‍ശ ഐടിസിയുടെ ഓഹരിയെ ബാധിച്ചു. ഏഴ് ശതമാനമാണ് ഓഹരി വിലയിടിഞ്ഞത്.

ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ലുപിന്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, എന്‍എംഡിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ തുടങ്ങിയവ നഷ്ട്ത്തിലുമാണ് ക്ലോസ് ചെയ്തത്.

വെബ്ദുനിയ വായിക്കുക