ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 170 പോയന്റ് നഷ്ടത്തില്‍ 24,873ലും നിഫ്റ്റി 54.75 പോയന്റ് താഴ്ന്ന് 7555ലുമെത്തി. 192 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 335 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഗെയില്‍, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, എംആന്റ്എം, ഒഎന്‍ജിസി, ആക്സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി. 21 പൈസയുടെ നഷ്ടത്തില്‍ 67.09 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.