ഓഹരി വിപണിയില്‍ നേരിയ നേട്ടം
ഓഹരി വിപണിയില്‍ നേരിയ നേട്ടം. സെന്‍സെക്സ് 22 പോയന്റ് ഉയര്‍ന്ന് 25172ലും നിഫ്റ്റി 9 പോയന്റ് നേട്ടത്തില്‍ 7659ലുമെത്തി. 110 ഓഹരികള്‍ നഷ്ടത്തിലും 321 ഓഹരികള്‍ നേട്ടത്തിലുമാണ്.
സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, മാരുതി തുടങ്ങിയവ നേട്ടത്തിലും സിപ്ല, ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
രണ്ട് വര്‍ഷത്തെ താഴ്ന്ന നിലവാരമായ 67.09ല്‍നിന്ന് മൂന്ന് പൈസയുടെ നേട്ടമാണ് രാവിലത്തെ വ്യാപാരത്തിലല് രൂപയുടെ മൂല്യത്തിലുണ്ടായത്.