ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 110 പോയന്റ് നേട്ടത്തില്‍ 26669ലും നിഫ്റ്റി 35 പോയന്റ് ഉയര്‍ന്ന് 8050ലുമെത്തി.
429 ഓഹരികള്‍ നേട്ടത്തിലും 98 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, എസ്ബിഐ, സിപ്ല, വേദാന്ത, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും ഐടിസി, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ 11 പൈസയുടെ നേട്ടമുണ്ടായി. 65.48 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.