ഓഹരി വിപണിയില്‍ നാലാം ദിവസവും നഷ്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 75 പോയന്റ് നഷ്ടത്തില്‍ 26,963ലും നിഫ്റ്റി 30 പോയന്റ് താഴ്ന്ന് 8140ലുമെത്തി.
വേദാന്ത, സിപ്ല, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഭേല്‍, കെയിന്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവയാണ് നേട്ടത്തില്‍. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, പവര്‍ഗ്രിഡ് കോര്‍പ്, അംബുജ സിമെന്റ്‌സ്, ബിപിസിഎല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ 23 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 65.15 ആണ് രൂപയുടെ മൂല്യം.