ഓഹരി വിപണി നേട്ടത്തില്‍ കുതിക്കുന്നു
കഴിഞ്ഞ ദിവസങ്ങളിലെ എന്ന പോലെ ഇന്നും ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 93 പോയന്റ് ഉയര്‍ന്ന് 29229ലും നിഫ്റ്റി സൂചിക 25 പോയന്റ് ഉയര്‍ന്ന് 8835ലുമെത്തി.
771 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 276 ഓഹരികള്‍ നഷ്ടത്തിലുമാണ്. കോള്‍ ഇന്ത്യ, ഐടിസി, എച്ച്ഡിഎഫ്സി, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, സെസ, ടാറ്റ മോട്ടോഴ്സ്, ഭാരതി, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലുമാണ്.