വ്യാഴാഴ്‌ച ഓഹരി വിപണികളില്‍ തളര്‍ച്ച നേരിട്ടെങ്കിലും വെള്ളിയാഴ്‌ച വിപണി റെക്കോഡ് നേട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. നിഫ്റ്റി 44 പോയന്റ് നേട്ടത്തോടെ 8996ലെത്തി. സെന്‍സെക്‌സ് സൂചികയില്‍ 140 പോയന്റ് നേട്ടമാണുണ്ടായത്. 29821ലാണ് സൂചികയില്‍ വ്യാപാരം നടക്കുന്നത്.
497 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 115 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, സെസ സ്‌റ്റെര്‍ലൈറ്റ് തുടങ്ങിയവ നേട്ടത്തിലാണ്. കോള്‍ ഇന്ത്യ, ഐഡിയ, സിമെന്‍സ്, സെസ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവയാണ് നഷ്ടത്തില്‍.
അതേസമയം ക്രൂഡ് ഓയില്‍ വില ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തി. ബാരലിന് 44 ഡോളറില്‍ താഴെയാണ് നിലവിലെ വില. സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താത്തതും, അമേരിക്കയുടെ കരുതല്‍ ശേഖരം പെട്ടെന്ന് ഉയര്‍ന്നതുമാണ് എണ്ണ വില ഇടിയാന്‍ കാരണമായത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.