നേട്ടത്തോടെ ഓഹരി വിപണി തുടങ്ങി
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 107 പോയന്റ് ഉയര്‍ന്ന് 29107ലെത്തി. 32 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8788ലുമാണ് വ്യാപാരം നടക്കുന്നത്. ലോഹം ഓയില്‍ ഓഹരികളാണ് വിപണികളെ തുണച്ചത്.
492 കമ്പനികളുടെ ഓഹികള്‍ നേട്ടത്തിലും 101 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഒഎന്‍ജിസി, ടാറ്റ പവര്‍, സിപ്ല, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ഹീറോ, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലുമാണ്.