രണ്ടു ദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് സൂചിക 351 പോയന്റ് ഉയര്‍ന്ന് 26459ലും നിഫ്റ്റി സൂചിക 106 പോയന്റ് ഉയര്‍ന്ന് 7885ലുമെത്തി. 532 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 74 ഓഹരികള്‍ നഷ്ടത്തിലുമാണ്. മഹാരാഷ്ട്രിയിലെയും ഹരിയാണയിലെയും ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം വിപണിക്ക് കരുത്തായി.
ഒഎന്‍ജിസിയുടെ ഓഹരി വിലയില്‍ 7 ശതമാനത്തോളം നേട്ടമുണ്ടായി. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയാണ് മികച്ച നേട്ടത്തില്‍.
ഡീസലിന്റെ വിലനിയന്ത്രണം നീക്കിയത് ഓയില്‍ കമ്പനികളുടെ ഓഹരികളിലെ നേട്ടത്തിന് ഇടയാക്കി. പ്രകൃതി വാതകത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയത് ഊര്‍ജവിഭാഗം ഓഹരികള്‍ക്കും കരുത്തായി. നവംബര്‍ മുതലാണ് പ്രകൃതി വാതകത്തിന്റെ വിലവര്‍ധന പ്രാബല്യത്തില്‍ വരുന്നത്.