രൂപയുടെ മൂല്യം ഇടിഞ്ഞു; രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (10:33 IST)
രൂപയുടെ മൂല്യം ഇടിഞ്ഞു. രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്. ഡോളറിനെതിരെ 67.09 ആണ് രൂപയുടെ വിനിമയ മൂല്യം. രാവിലെ 21 പൈസയുടെ നഷ്‌ടമാണ് വ്യാപാരത്തില്‍ ഉണ്ടായത്.
 
66.88 ആയിരുന്നു വെള്ളിയാഴ്ച രൂപയുടെ മൂല്യം. രാജ്യത്തെ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നതാണ് മൂല്യമിടിയാനുള്ള പ്രധാനകാരണം.
 
അതേസമയം, ഡിസംബര്‍ 15ന് നടക്കുന്ന യു എസ് ഫെഡ് റിസര്‍വ് യോഗത്തിന് മുന്നോടിയായാണ് മൂല്യത്തില്‍ ഇടിവുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യന്‍ വിപണികളെല്ലാം നഷ്‌ടത്തിലാണ്.

വെബ്ദുനിയ വായിക്കുക