ഓഹരിവിപണിയില്‍ നഷ്‌ടം തുടരുന്നു

വെള്ളി, 4 ഡിസം‌ബര്‍ 2015 (11:56 IST)
ഓഹരിവിപണിയില്‍ നഷ്‌ടം തുടരുന്നു. വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 231 പോയിന്റ് താഴ്ന്ന് 25654ലും നിഫ്റ്റി 69 പോയന്റ് താഴ്ന്ന് 7794ലുമെത്തി.
 
വ്യാപാരം തുടങ്ങിയതിനു ശേഷം,  375 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 824 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.
 
ഗെയില്‍, ഭേല്‍, വേദാന്ത, ഇന്‍ഫോസിസ്, എസ്‌ ബി ഐ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്. എന്നാല്‍, കെയിന്‍ ഇന്ത്യ, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്. 
 
രൂപയുടെ മൂല്യത്തില്‍ 30 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 66.95 ആണ് രൂപയുടെ മൂല്യം.

വെബ്ദുനിയ വായിക്കുക