ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്ക്

Webdunia
ചൊവ്വ, 18 നവം‌ബര്‍ 2014 (19:10 IST)
വിദേശ നിക്ഷേപത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ഓഹരിവിപണി കുതിപ്പൊടെ മുന്നേറുന്നതിനിടെ പ്രതീക്ഷയേകി ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് കൂടിയതായി റിപ്പോര്‍ട്ടുകള്‍. മുഖ്യമായും രാജ്യത്തെ ഓഹരി വിപണികളിലാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്.

2014ന്റെ ആദ്യ രണ്ട് പാദങ്ങളില്‍ 1080 കോടി ഡോളറാണ് ഒഴുകിയെത്തിയത്. സെപ്തംബറിലവസാനിച്ച പാദത്തിലാകട്ടെ 19147 കോടി (310 കോടി ഡോളര്‍) രൂപയും. വരുംമാസങ്ങളിലും നിക്ഷേപതോത് ഉയരുമെന്നാണ് വിദഗ്ദര്‍ ചൂണ്ടികാണിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലകുറയുന്നത് രാജ്യത്തെ പണപ്പെരുപ്പനിരക്ക് താഴാന്‍ സാഹായകമാകും. ഇതിന്റെ പ്രതിഫലനമായി ബാങ്ക് നിരക്കുകളില്‍ ആര്‍ബിഐ കുറവ് വരുത്തുമ്പോള്‍ പലിശനിരക്കുകള്‍ സ്വാഭാവികമായും താഴും. ഇത് രാജ്യത്തെ സമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നാണ് വിലയിരുത്തല്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.