ആഭ്യന്തര ഓഹരി വിപണിയില്‍ ചൊവ്വാഴ്ചത്തെ തിരിച്ചടിക്ക് ബദലായി ബുധനാഴ്ച മികച്ച നേട്ടമുണ്ടായി. ബുധനാഴ്ച വൈകിട്ട് വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 495.67 പോയിന്‍റ് അഥവാ 3.59 ശതമാനം ലാഭത്തോടെ 14,287.21 എന്ന നിലയിലേക്കുയര്‍ന്നു.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 124 പോയിന്‍റ് അഥവാ 2.95 പോയിന്‍റ് ലാഭത്തോടെ 4313.55 എന്ന നിലയിലേക്കുയര്‍ന്നു.
ഇടവേളയില്‍ സെന്‍സെക്സ് 14,323 വരെ ഉയര്‍ന്നിരുന്നു. ഇതിനൊപ്പം നിഫ്റ്റിയിയാവട്ടെ എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു.
ബുധനാഴ്ച മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 2,724 കമ്പനികളുടെ ഓഹരികളില്‍ 1,782 എണ്ണം ലാഭത്തിലും 858 എണ്ണം നഷ്ടത്തിലുമായപ്പോള്‍ ബാക്കിയുള്ളവ സ്ഥിരത കൈവരിച്ചു.
ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ മികച്ച ഉണര്‍വിനൊപ്പം ആഭ്യന്തര വിപണിയില്‍ ഉണ്ടാന മികച്ച വാങ്ങല്‍ സമ്മര്‍ദ്ദവും വിപണിക്ക് നേട്ടമായി.
എച്ച്.ഡി.എഫ്.സി, ടാറ്റാ സ്റ്റീല്‍ എന്നിവയുടെ ഓഹരി വില 8 ശതമാനം വീതം വര്‍ദ്ധിച്ച് യഥാക്രമം 2,274 രൂപ, 630 രൂപാ എന്നീ നിലകളിലേക്കുയര്‍ന്നു.
ഇതിനൊപ്പം ടാറ്റാ പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ ഓഹരി വില ഏഴ് ശതമാനം വീതം ഉയര്‍ന്ന് യഥാക്രമം 1115 രൂഅപ്, 971 രൂപ എന്നീ നിലകളിലേക്കുയര്‍ന്നു.
ഇതിനൊപ്പം എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വില 6 ശതമാനം വര്‍ദ്ധിച്ചു. സ്റ്റെറിലൈറ്റ്, എസ്.ബി.ഐ., ടാറ്റാ മോട്ടേഴ്സ്, ഭെല്‍ എന്നിവയുടെ ഓഹരികളും മികച്ച മുന്നേറ്റം കാഴ്ചവച്ചു. ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഡി.എല്‍.എഫ്., എ.സിസ്. എന്നിവയുടെ ഓഹരികള്‍ 4 ശതമാനം വീതവും വര്‍ദ്ധന കൈവരിച്ചു.
റാന്‍ബാക്സി, ടി.സി.എസ്., റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി എന്നിവയുടെ ഓഹരി വില 3.7 ശതമാനം വീതം വര്‍ദ്ധനയും കൈവരിച്ചു.
ഗ്രാസിം ഓഹരി വില 3.5 ശതമാനവും സത്യം കമ്പ്യൂട്ടേഴ്സ് 3 ശതമാനവും വര്‍ദ്ധന നേടി. മഹീന്ദ്ര, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ജയപ്രകാശ് അസോസിയേറ്റ്സ് എന്നിവയ്ക്കൊപ്പം എല്‍ ആന്‍റ് ടി എന്നിവയും മികച്ച നേട്ടം കൈവരിച്ചവകളില്‍ പെടുന്നു.
അതേ സമയം പൊതുമേഖലയിലെ എന്‍.റ്റി.പി.സി ഓഹരി 4 ശതമാനത്തിലേറെ നഷ്ടമുണ്ടാക്കി. ഐ.റ്റി.സി ഓഹരിയാവട്ടെ ഒരു ശതമാനം കുറഞ്ഞ് 188 രൂപയായി താണു.