സെന്‍സെക്സ് 170 പോയിന്‍റ് കയറി

ചൊവ്വ, 17 ജൂണ്‍ 2008 (13:32 IST)
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ചൊവ്വാഴ്ച രാവിലെ മന്ദമായാണ് മുന്നേറ്റം ആരംഭിച്ചതെങ്കിലും ഒരു മണിയോടെ സെന്‍സെക്സ് 170 പോയിന്‍റ് വര്‍ദ്ധന കൈവരിച്ചു.

ചൊവ്വാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്ത് മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സില്‍ നേരിയ ഉയര്‍ച്ചയാണുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിക്ക് ഇത് 169.40 എന്ന നിലയില്‍ വര്‍ദ്ധന കൈവരിച്ച് 15565.22 എന്ന നിലയിലേക്കുയര്‍ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 44,70 പോയിന്‍റ് വര്‍ദ്ധിച്ച് 4,617.20 എന്ന നിലയിലേക്കുയര്‍ന്നിട്ടുണ്ട്.

ഇടത്തരം നിക്ഷേപകര്‍ വിപണിയില്‍ സജീവമായതും ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ ഉണര്‍വുമാണ് വിപണിയില്‍ മുന്നേറ്റത്തിനു കാരണമായത്.

വിപണിയില്‍ എച്ച്.ഡി.എഫ്.സി. ബാങ്ക്, എല്‍ ആന്‍റ് ടി എന്നിവയുടെ ഓഹരികള്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇതിനൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജയപ്രകാശ് അസോസിയേറ്റ്സ്, വിപ്രോ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഡി.എല്‍.എഫ്., ഒ.എന്‍.ജി.സി., ഭെല്‍, ടി.സി.എസ്., സിപ്ല, മാരുതി സുസുക്കി, മഹീന്ദ്ര എന്നിവയുടെ ഓഹരികളും മികച്ച പ്രകടനം കാഴ്ചവച്ചു.

ഇതിനൊപ്പം റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രക്ചര്‍, റാ‍ന്‍ബാക്സി ലാബ്, ടാറ്റാ മോട്ടേഴ്സ്, ഐ.റ്റി.സി., എന്‍.റ്റി.പി.സി., ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയും നേട്ടം കൈവരിച്ചവയില്‍ പെടുന്നു.

വെബ്ദുനിയ വായിക്കുക