ആഭ്യന്തര ഓഹരി വിപണി സൂചികകളെല്ലാം തന്നെ വെള്ളിയാഴ്ച രാവിലെ തന്നെ മികച്ച തുടക്കം കുറിച്ച് മുന്നേറിയത് വൈകിട്ട് ക്ലോസിംഗ് സമയത്തും തുടര്‍ന്നതായി റിപ്പോര്‍ട്ട്. സെന്‍സെക്സ് വെള്ളിയാഴ്ച വൈകിട്ട് 141 പോയിന്‍റ് ലാഭത്തിലായി.
വെള്ളിയാഴ്ച വൈകിട്ട് ക്ലോസിംഗ് സമയത്ത് മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 140.54 പോയിന്‍റ് അഥവാ 0.82 ശതമാനം വര്‍ദ്ധിച്ച് 17,291.10 എന്ന നിലയിലേക്കുയര്‍ന്നു. ഇടവേള സമയത്ത് സെന്‍സെക്സ് 17,371.46 വരെ ഉയര്‍ന്നിരുന്നു.
അതേ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 20.80 പോയിന്‍റ് വര്‍ദ്ധിച്ച് 5,021.35 എന്ന നിലയിലേക്കുയര്‍ന്നു. ഇടവേള സമയത്ത് നിഫ്റ്റി 5,055.80 വരെ ഉയര്‍ന്നിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് പെട്രോകെമിക്കത്സ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരികള്‍ മികച്ച നിലയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, മാരുതി ഉദ്യോഗ് എന്നിവയുടെ ഓഹരി വിലയിലും മെച്ചപ്പെട്ട ഉയര്‍ച്ചയാണുണ്ടായത്.