വിപണിയില്‍ വന്‍ തകര്‍ച്ച

വ്യാഴം, 24 ഫെബ്രുവരി 2011 (16:00 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്‌സ് 605.29 പോയന്റ് നഷ്ടത്തില്‍ 17573.04 എന്ന നിലയിലും നിഫ്റ്റി 189.00 പോയന്റ് നഷ്ടത്തോടെ 5248.35 എന്ന നിലയിലുമാണ് വ്യാപാരം നടത്തുന്നത്.

ക്രൂഡ് ഓയിലിന് വില കുതിച്ചുയര്‍ന്നതാണ് ഇന്ത്യന്‍ വിപണിയെ തളര്‍ത്തിയത്. മിക്ക മേഖലകളിലെ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ടാറ്റാ മോട്ടോഴ്‌സ്(9.00%), ജയപ്രകാശ് അസോസിയേറ്റ്‌സ്(6.27%), ഐ.സി.ഐ.സി.ഐ ബാങ്ക്(5.97%), ഡോ റെഡ്ഡീസ് ലാബ്‌സ്(5.74%), ജിന്‍ഡാല്‍ സ്റ്റീല്‍(5.57%) തുടങ്ങി മിക്ക കമ്പനികളും വ്യാഴാഴ്ച വ്യാപാരാന്ത്യത്തില്‍ നഷ്ടത്തിലാണ്.

വെബ്ദുനിയ വായിക്കുക