വിപണിയില്‍ ഇടിവ് തുടരുന്നു

ബുധന്‍, 20 മാര്‍ച്ച് 2013 (11:17 IST)
PRO
PRO
ഇന്ത്യന്‍ വിപണിയിലെ കൂപ്പുകുത്തല്‍ ബുധനാഴ്ചയും തുടരുന്നു. റിസര്‍വ് ബാങ്കിന്റെ പണഅവലോകന യോഗത്തിന് ശേഷമാണ് വിപണി താഴെക്ക് വന്ന് തുടങ്ങിയത്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 15.38 പോയിന്റ് ഇടിഞ്ഞ് 18,992.72ലും ദേശീയ സൂചിക നിഫ്റ്റി 12.20 പോയിന്റ് ഇടിഞ്ഞ് 5,733.75ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.

റിയല്‍ എസ്റ്റേറ്റ്, വാഹനം, മൂലധന സാമഗ്രി, ഗൃഹോപകരണം, എഫ്എംസിജി, ലോഹം എന്നീ മേഖലകള്‍ നഷ്ടത്തിലാണ്.

വെബ്ദുനിയ വായിക്കുക