വെള്ളിയാഴ്ച ആഭ്യന്തര വിപണികളെല്ലാം നേട്ടത്തോടെ ക്ലോസ് ചെയ്തു. രാവിലെ മുതല്‍ മുന്നേറ്റം പ്രകടമാക്കിയ വിപണികള്‍ അവസാനം വരെ നേട്ടത്തിലായിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 196 പോയിന്റ് നേട്ടത്തോടെ 16,863 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.
സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ ലാഭം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 63 പോയിന്റ് നേട്ടത്തോടെ 5,066 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. റിയാല്‍റ്റി, മെറ്റല്‍ മേഖലയിലെ ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 5.93 ശതമാനം മുന്നേറ്റം നടത്തിയപ്പോള്‍ സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് 5.75 ശതമാനം മുന്നേറ്റം നടത്തി. ജിന്‍ഡല്‍ സ്റ്റീല്‍, ഡി എല്‍ എഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, എച്ച് ഡി എഫ് സി ബാങ്ക്, എല്‍ ആന്‍ഡ് ടി, റിലയന്‍സ് ഇന്‍ഫ്ര ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തി.