ഓഹരി വിപണി വീഴ്ചയില്‍ തന്നെ

ചൊവ്വ, 25 ജൂണ്‍ 2013 (10:37 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി വീഴ്ചയില്‍ തന്നെ. വിദേശ നിക്ഷേപകരുടെ പണം തിരിച്ചൊഴുകുന്നതും രൂപയുടെ മൂല്യശോഷണവും ഓഹരി വിപണിയെ തറ പറ്റിച്ചു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ്‌ 233.35 പോയിന്റ്‌ കുറഞ്ഞ്‌ 18540.89 എന്ന നിലയിലും 77.40 പോയിന്റ്‌ കുറഞ്ഞ്‌ 5590.25 ലും എത്തി.

ജൂണില്‍ ഇതുവരെ 500 കോടി ഡോളറാണ്‌ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍നിന്നു പിന്‍വലിച്ചതെന്നു സ്റ്റോക്‌ എക്സ്ചേഞ്ചുകള്‍ സൂചിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക