തകര്‍ച്ചയില്‍ നിന്ന് ഓഹരി വിപണി ബുധനാഴ്ച തിരിച്ചുകയറാന്‍ തുടങ്ങി. സെന്‍സെക്‌സ് രാവിലെ 87 പോയന്റ് ഉയര്‍ന്ന് 19,102ലാണ്. നിഫ്റ്റി 22 പോയന്റിന്റെ നേട്ടവുമായി 5,783ലും.
റിയല്‍ എസ്‌റ്റേറ്റ്, മൂലധന സാമഗ്രി, എഫ്എംസിജി മേഖലകള്‍ നേട്ടത്തിലും ഐടി, വാഹന മേഖലകള്‍ നഷ്ടത്തിലുമാണ്. ഭെല്‍ , ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വിലയും ഉയര്‍ന്നു.