ഓഹരി വിപണി കുതിപ്പ് തുടരുന്നു

ശനി, 24 മെയ് 2014 (12:48 IST)
ഓഹരി വിപണി ഇന്നലെ കുതിപ്പ് തുടര്‍ന്നു. ബോംബെ ഓഹരി സൂചിക (സെന്‍സെക്‌സ്) 318.95 പോയിന്റെ നേട്ടത്തോടെ 24,693.35ലും ദേശീയ ഓഹരി സൂചിക (നിഫ്‌റ്റി) 90.70 പോയിന്റെ ഉയര്‍ന്ന് 7,367.10ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

എസ്ബിഐ ഓഹരികളിലുണ്ടായ മുന്നേറ്റവും ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്ത് പകര്‍ന്നു. അദാനി പവര്‍, ടാറ്റാ പവര്‍, എന്‍.ടി.പി.സി., പവര്‍ ഗ്രിഡ്, റിലയന്‍സ് പവര്‍ എന്നീ ഊര്‍ജ ഓഹരികളിലാണ് ഇന്നലെ മികച്ച വാങ്ങല്‍ ദൃശ്യമായത്.

വെബ്ദുനിയ വായിക്കുക