ഓഹരി വിപണി കനത്ത ഇടിവില്‍

വെള്ളി, 12 ഏപ്രില്‍ 2013 (18:15 IST)
PRO
രണ്ട് വ്യാപാര ദിനങ്ങളില്‍ നേട്ടമുണ്ടാക്കിയ ശേഷം വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി കനത്ത ഇടിവില്‍ അവസാനിച്ചു.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് ഏഴ് മാസത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്സ് 317 പോയിന്റ് ഇടിഞ്ഞ് 18,224ലെത്തി. ദേശീയ സൂചിക നിഫ്റ്റി 71പോയിന്റ് നഷ്ടത്തില്‍ 5,544ലുമെത്തി.

ഇന്ത്യന്‍ വിപണിയ്ക്ക് പുറമെ മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക