ഓഹരിവിപണി നേട്ടത്തില്‍

വെള്ളി, 22 മെയ് 2015 (17:51 IST)
ഓഹരിവിപണി നേട്ടത്തില്‍. സെന്‍സെക്‌സ് സൂചിക 148.15 പോയിന്റ് നേട്ടത്തില്‍ 27957.50ലും നിഫ്റ്റി 37.95 പോയിന്റ് നേട്ടത്തില്‍ 8458.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 
1205 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1515 ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു. എച്ച് ഡി എഫ്‌ സി, ടി സി എസ്, സണ്‍ ഫാര്‍മ, ഒ എന്‍ ജി സി, എല്‍ ആന്റ് ടി തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
 
എന്നാല്‍, എസ് ബി ഐ, ഹിന്‍ഡാല്‍കോ, വിപ്രോ, ആക്‌സിസ് ബാങ്ക്, ടാറ്റ പവര്‍ തുടങ്ങിയവ നഷ്‌ടത്തിലാണ് ക്ലോസ് ചെയ്തത്.
 
ഇന്‍ഫ്ര, ഓയില്‍, ഐടി ഓഹരികള്‍ ആണ് വിപണിയെ നേട്ടത്തില്‍ നിലനിര്‍ത്തിയത്.

വെബ്ദുനിയ വായിക്കുക