ഓഹരിവിപണി നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

Webdunia
ചൊവ്വ, 26 മെയ് 2015 (17:37 IST)
ഓഹരി വിപണി നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് സൂചിക 112.47 പോയിന്റ് നഷ്‌ടത്തില്‍ 27531.41ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 30.90 പോയിന്റ് താഴ്ന്ന് 8339.35ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
1176 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍ വ്യാപാരം നടത്തിയപ്പോള്‍ 1482 ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.
 
ഭേല്‍, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി, ബജാജ് ഓട്ടോ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
 
എന്നാല്‍, ഒ എന്‍ ജി സി, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി, റിലയന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.