ഇന്ത്യന്‍ വിപണി മികച്ച നേട്ടമുണ്ടാക്കി

Webdunia
ബുധന്‍, 30 ഒക്‌ടോബര്‍ 2013 (17:24 IST)
PRO
ബുധനാഴ്ച മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി മികച്ച നേട്ടമുണ്ടാക്കി. 2010 നവംബറിന് ശേഷമുണ്ടായ മികച്ച നേട്ടത്തോടെയാണ് ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്സ് 104.96 പോയിന്റ് നേട്ടത്തില്‍ 21,033.97ലും ദേശീയ സൂചിക നിഫ്റ്റി 30.80 പോയിന്റ് മുന്നേറി 6,251.70ലുമെത്തി. മൂന്നു വര്‍ഷത്തിനു ശേഷം കഴിഞ്ഞയാഴ്ചയാണ് വ്യാപാരത്തിനിടെ സെന്‍സെക്സ് ആദ്യമായി 21,000 ഭേദിച്ചത്. പിന്നീട് താഴേക്കുപോയ വിപണി ചൊവ്വാഴ്ച റിസര്‍വ് ബാങ്കിന്റെ നയപ്രഖ്യാപനം വന്നതോടെയാണ് വീണ്ടും കുതിച്ചുയര്‍ന്നത്.

റിയല്‍ എസ്റ്റേറ്റ്, ഫാര്‍മ, എഫ്എംസിജി മേഖലകള്‍ മികച്ച നേട്ടമുണ്ടാക്കി. സെന്‍സെക്സ് അധിഷ്ഠിത ഓഹരികളില്‍ ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ്, ഭെല്‍, ഐസിഐസിഐ ബാങ്ക് എന്നിവയുടെ വില ഉയര്‍ന്നു.