ആഭ്യന്തര വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

വെള്ളി, 30 ഏപ്രില്‍ 2010 (16:21 IST)
ആഴ്ചയിലെ അവസാന ദിവസം വിപണികള്‍ അടയ്ക്കുമ്പോള്‍ മികച്ച നേട്ടത്തിലാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര ഓഹരി വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 55 പോയിന്റ് നേട്ടത്തോടെ 17558 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 23 പോയിന്റ് നേട്ടത്തോടെ 5278 എന്ന നിലയിലാണ് വിപണി ക്ലോസ് ചെയ്തത്. യു എസ്, ഏഷ്യന്‍ വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് ഇന്ന് മികച്ച നേട്ടം കൈവരിച്ചത്.

ഹീറോഹൊണ്ട, ടാറ്റാ മോട്ടോര്‍സ്, റിലയന്‍സ് ഇന്‍ഫ്ര, ഡി എല്‍ എഫ് ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചപ്പോള്‍ ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വിപ്രോ, ഗ്രാസിം ഓഹരികള്‍ നഷ്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്. ബി എസ് ഇയിലെ 2998 ഓഹരികളില്‍ 1680 എണ്ണം മുന്നേറ്റം നടത്തിയപ്പോള്‍ 1217 ഓഹരികള്‍ താഴോട്ടുപോയി.

വെബ്ദുനിയ വായിക്കുക