ലോക വനിതാ വോളിബോൾ കിരീടം അമേരിക്കയ്ക്ക്

തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (13:56 IST)
ചൈനയെ തകര്‍ത്ത് ലോക വനിതാ വോളിബോൾ കിരീടം അമേരിക്ക പൊരുതി നേടി. കരുത്തര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ 27-25, 25-20, 16-25, 26-24 സെറ്റുകൾക്കാണ് അമേരിക്ക വന്മതിലിന്റെ നാട്ടുകാരെ മുട്ട് കുത്തിച്ചത്.

രണ്ട് തവണ ലോക ജേതാക്കളായ ചൈനയെ നിര്‍ണായകമായ നാലാം സെറ്റിലും മുട്ട് കുത്തിച്ചാണ് യു.എസ്  ആദ്യമായി ലോക വോളിബാള്‍ കിരീടത്തില്‍ മുത്തമിട്ടത്.
ആദ്യ സെറ്റുകളില്‍ മികച്ച രീതിയില്‍ കളിച്ചെങ്കിലും ചൈനയ്ക്ക് അമേരിക്കയുടെ മുന്നില്‍ പല സമയത്തും പിടിച്ച് നില്‍ക്കാനായില്ല. ആദ്യ രണ്ടു സെറ്റുകള്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം നീണ്ടു പോകുകയായിരുന്നു.

അമേരിക്കയുടെ കിംബെർലി ഹിലിനെ ടൂർണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുത്തു. ഫൈനലിൽ ഇരുപത് പോയിന്‍റാണ് താരം നേടിയത്. മൂന്നാം സ്ഥാനം ബ്രസീൽ സ്വന്തമാക്കി. ഇറ്റലിയെ 25-15, 25-13, 22-25, 15-7 എന്ന സ്കോറിനാണ് അവർ തോൽപ്പിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക