സ്പാനിഷ് സൂപ്പര്‍ കപ്പ് അത്‌ലറ്റിക്കോയ്ക്ക്
റയല്‍ മാഡ്രിഡിനെ ഇരുപാദ ഫൈനലില്‍ 2-1ന് തകര്‍ത്ത് സ്പാനിഷ് സൂപ്പര്‍ കപ്പ് അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി. കളിയുടെ രണ്ടാം മിനിറ്റില്‍ മരിയോ മാന്‍സിക്യുച്ചാണ് അത്‌ലറ്റിക്കോയുടെ വിജയഗോള്‍ നേടിയത്.
റയല്‍ മാഡ്രിനെ തീര്‍ത്തും നിഷ്പ്രഭമാക്കുന്നതായിരുന്നു അത്‌ലറ്റിക്കോയുടെ കളി. കളിയുടെ മിക്ക മേഘലകളിലും അത്‌ലറ്റിക്കോ ആയിരുന്നു മുന്നില്‍. മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നതിനും ഒത്തിണക്കത്തോടെ കളിക്കുന്നതിനും റയലിനെക്കാള്‍ ശക്തമായിരുന്നു അത്‌ലറ്റിക്കോ.
പരിക്കുമൂലം റൊണാള്‍ഡോക്ക് മുഴുവന്‍ സമയം കളിക്കാന്‍ കഴിയാത്തതും. ഏഞ്ചല്‍ ഡി മരിയയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതും. ലൂക്കാമോട്രിച്ച് ചുവപ്പുകാര്‍ഡുകണ്ട് പുറത്തു പോവുകയും ചെയ്തതാണ് റയലിന് വിനയായത്. റയലിന്റെ തട്ടകമായ ബെര്‍ണേബ്യൂവില്‍ നടന്ന ആദ്യപാദമല്‍സരത്തില്‍ ഇരുടീമുകളും 1-1-ന് സമനിലപാലിക്കുകയായിരുന്നു.