സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്കും ഗെറ്റാഫെയ്ക്കും ജയം
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്കും ഗെറ്റാഫെയ്ക്കും ജയം. സെല്‍റ്റാ ഡീ വിഗോയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ പരാജയപ്പെടുത്തിയത്. 73-ാം മിനിറ്റില്‍ മത്യൂ ആണ് ബാഴ്സയ്ക്കായി ഗോള്‍ നേടിയത്.
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഡിപോര്‍ട്ടീവോയെ ഗെറ്റാഫെ പരാജയപ്പെടുത്തിയത്. അലക്സിസും സെര്‍ജിയോ എസ്കുഡെറോയും ഗെറ്റാഫെയ്ക്കായി സ്കോര്‍ ചെയ്തു.
മറ്റൊരു മല്‍സരത്തില്‍ വലന്‍സിയയും വില്ലാറയലും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 29 മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 71 പോയിന്റുമായി ബാഴ്സയാണ് മുന്നില്‍ നില്‍ക്കുന്നത്. 67 പോയിന്റുമായി റയല്‍ രണ്ടാംസ്ഥാനത്തുണ്ട്.