സ്പാനിഷ് കിങ്‌സ് കപ്പില്‍ ബാഴ്സലോണയ്ക്ക് ജയം

വ്യാഴം, 7 ജനുവരി 2016 (09:49 IST)
സ്പാനിഷ് കിങ്‌സ് കപ്പില്‍ എസ്‌പാനിയോളിനെതിരെ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ലയണല്‍ മെസ്സിയുടെ മികവിലായിരുന്നു ബാഴ്സയുടെ ജയം. ബാഴ്സയ്ക്കു വേണ്ടി മെസി രണ്ടു ഗോളുകള്‍ നേടി. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ആയിരുന്നു ബാഴ്സയുടെ ജയം.
 
ഒമ്പതാം മിനിറ്റില്‍ എസ്‌പാനിയോള്‍ ആണ് ആദ്യഗോള്‍ നേടിയത്. എന്നാല്‍, പതിമൂന്നാം മിനിറ്റില്‍ ലയണല്‍ മെസിയിലൂടെ ബാഴ്സ മറുപടി കൊടുത്തു. പിന്നെ, കളി ബാഴ്സ കൈവിട്ടില്ല. നാലു ഗോളുകള്‍ക്ക് ബാഴ്സ എസ്‌പാനിയോളിനെ തകര്‍ത്തു വിട്ടു.
 

വെബ്ദുനിയ വായിക്കുക