റഷ്യന്‍ സുന്ദരിക്ക് തോല്‍‌വി; ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെറീന വില്യംസിന്

Webdunia
ശനി, 31 ജനുവരി 2015 (16:23 IST)
റഷ്യന്‍ സുന്ദരി ഒരിക്കല്‍ കൂടി അമേരിക്കന്‍ കരുത്തിന് മുന്നില്‍ കീഴടങ്ങി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ റഷ്യയുടെ മരിയ ഷറപ്പോവയെ പരാജയപ്പെടുത്തിയാണ് സെറീന വില്യംസ് 19 ഗ്രാന്‍ഡ്സ്ലാം എന്ന ചരിത്രനേട്ടം നേടിയത്.

ജയത്തോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന താരമായി മാറി സെറീന. സെമിയില്‍ മാഡിസണ്‍ കീസിനെ തോല്‍പ്പിച്ചാണ് സെറീന ഫൈനലിലെത്തിയത്.  എക്തരീന മകരോവയെയാണ് ഷറപ്പോവ സെമിയില്‍ മറികടന്നത്. പുരുഷന്മാരുടെ സിംഗിള്‍സില്‍ ഫൈനലില്‍ നൊവാക് ജോക്കോവിച്ച് ബ്രിട്ടന്റെ ആന്‍ഡി മറെയെ നേരിടും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.