ഇന്നത്തെ മത്സരം കേരളത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. പരാജയപ്പെട്ടാല്‍ സെമിപ്രതീക്ഷകള്‍ വസാനിപ്പിച്ച് മടങ്ങേണ്ടിവരും. അതേസമയം മഴ ഭീഷണി നിലനില്‍ക്കുന്നത് കേരളത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ ഉച്ചക്ക് ശേഷം ഇവിടെ മഴ പെയ്തിരുന്നു. ഇന്നും മഴയുണ്ടെങ്കില്‍ സ്വതസിദ്ധമായ കളി പുറത്തെടുക്കാന്‍ കേരളത്തിനാവില്ല. എങ്കിലും ഡല്‍ഹിക്കെതിരെ ഓള്‍ഒൗട്ട് ആക്രമണം നടത്തി ജയിക്കാനാണ് കോച്ച് പി.കെ. രാജീവ് താരങ്ങളെ ഉപദേശിച്ചിരിക്കുന്നത്.