സൈന അകത്ത്; ജ്വാലാഗുട്ട-അശ്വനി പൊന്നപ്പ സഖ്യം പുറത്ത്
സൗത്ത് കൊറിയയുടെ കിംഹ്യോമിന്നിനെ കീഴടക്കി ഇന്ത്യയുടെ സൈന നെഹ്‌വാൾ ഓൾ ഇംഗലണ്ട് ഷട്ടിൽ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകളിൽ അനായാസ ജയമായിരുന്നും ഇന്ത്യന്‍ താരത്തിന്റേത്. ക്വാർട്ടറിൽ ചൈനയുടെ വാംഗ് ചിഹാനാണ് സൈനയുടെ എതിരാളി.
അതേ സമയം വനിതാ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷകളായിരുന്ന ജ്വാലാഗുട്ടയും അശ്വനി പൊന്നപ്പ സഖ്യത്തിന്റെ പോരാട്ടം രണ്ടാം റൗണ്ടിൽ അവസാനിച്ചു. ടോപ് സീഡ് ചൈനയുടെ ടിയാൻ ക്വിൻഗ് - സാഹോയുൻ ലി സഖ്യത്തോടാണ് ഇവര്‍ പരാജയം സമ്മതിച്ചത്.