കാൽമുട്ടിന് പരിക്ക്, റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ കളിക്കില്ല

അഭിറാം മനോഹർ

വെള്ളി, 21 ഫെബ്രുവരി 2020 (12:36 IST)
കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് മുൻ ചാമ്പ്യനായ റോജർ ഫെഡറർ ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കളിക്കില്ലെന്ന് റിപ്പോർട്ട്.നിലവിൽ പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരിക്കുകയാണ് ഫെഡറർ. ഇതോടെ ഫ്രഞ്ച് ഓപ്പണിന് മുമ്പായി നടക്കുന്ന ദുബായ് ഓപ്പണ്‍, ഇന്ത്യന്‍ വെല്‍സ്, ബൊഗോട്ട, മയാമി ഓപ്പണ്‍ എന്നീ എ ടി പി ടൂർണമെന്റുകളും ഫെഡറർക്ക് നഷ്ടമാകും. എന്നാൽ വിംബിൾഡണിന് മുൻപ് താരം കോർട്ടിൽ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.
 
ഫെഡററിന് നാല് മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുമ്പോഴാണ് ഫെഡറര്‍ക്ക് പരിക്കേറ്റത്. സെമിഫൈനലിൽ ഈ പരിക്കുമായിട്ടാണ് നോവാക് ജോകോവിച്ചിനെതിരെ ഫെഡറർ കളിച്ചത്. മത്സരത്തിൽ പരാജയപ്പെട്ട ഫെഡറർ പിന്നീട് കോർട്ടിൽ ഇറങ്ങിയിട്ടില്ല. 2009ലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനായ ഫെഡറര്‍ 2017, 2018  വര്‍ഷങ്ങളില്‍ കളിച്ചിരുന്നില്ല. വിംബിൾഡണ് മുൻപ് ഫെഡറർ കോർട്ടിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍