സിറ്റിയും പിഎസ്ജിയും കുരുക്കില്‍

Webdunia
വ്യാഴം, 1 മെയ് 2014 (13:28 IST)
മാഞ്ചസ്റ്റര്‍ സിറ്റിക്കും പിഎസ്ജിക്കും നേരെ സാമ്പത്തിക തിരിമറിയില്‍ നടപടി വരുന്നു. ഈ ക്ലബ്ബുകള്‍ റെക്കോഡുകളില്‍ നഷ്ടം മറച്ചുവെയ്ക്കാന്‍ കള്ളക്കണക്ക് ഉണ്ടാക്കിയതാണ് കുരുക്കിലാകാന്‍ കാരണം.

യുവേഫ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ നിയമപ്രകാരം നടപടി ഉടന്‍ ഉണ്ടാവും. കനത്ത പിഴയോ വരും വര്‍ഷത്തെ പ്രമുഖ ടൂര്‍ണമെന്റുകളില്‍നിന്നുള്ള വിലക്കോ കിട്ടാവുന്ന കുറ്റമാണ് ഇതെന്ന് യുവേഫാ അധികൃതര്‍ പറയുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി. ഫ്രഞ്ച് ലീഗിലെ
നിലവിലെ ചാമ്പ്യന്‍മാരാണ് പിഎസ്ജി.