ഒളിമ്പിക്‌സിൽ ഇന്ത്യൻ പ്രതീക്ഷകൾ ഉണർത്തി ജാവലിൻ ത്രോ താരം നീരജ് ചോപ്ര. മത്സരം പുരോഗമിക്കുന്നതിനിടെ നിലവിൽ ഒന്നാം സ്ഥാനത്താണ് നീരജ്. മത്സരത്തിൽ ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ നീരജ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. രണ്ടാം ശ്രമത്തില്‍ 87.58 മീറ്ററിലേക്ക് ജാവലിന്‍ എത്തിച്ചതോടെ നീരജ് മെഡല്‍ നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യ.